728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസ് എല്‍ കാണാന്‍ പെലെ എത്തും

കൊല്‍കത്ത:കായികലോകം കണ്ട മഹാഫുട്‌ബോളര്‍മാരിലൊരാളായ പെലെ ഇന്ത്യയിലെത്തും.ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) ബംഗാള്‍ ടീമായ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ച് കാണാനാണ് ഈ മുന്‍ മാന്ത്രിക ഫുട്‌ബോളര്‍ വരുന്നത്.

ഒക്ടോബര്‍ 11ന് കൊല്‍ക്കത്തയിലെത്തുന്ന പെലെ അത്‌ലറ്റിക്കൊ ഡി കൊല്‍കത്തയുടെ ഉടമയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുമായി കൂടിക്കാഴ്ച്ച നടത്തും.ഇതിനു ശേഷം 16ന് ദില്ലി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സുബ്രതോ കപ്പിന്റെ ഫൈനല്‍ മത്സരം കാണാനെത്തുന്നതിനൊപ്പം അദ്ദേഹം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്യും.

38 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലോക ഫുട്‌ബോളിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന പെലെ ഇന്ത്യയിലെത്തുന്നത്.മുമ്പ് 1977ല്‍ മോഹന്‍ബഗാനുമായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്ക് കോസ്‌മോ ക്ലബിനൊപ്പമാണ് താരം ഇന്ത്യയിലെത്തിയത്.അന്നും കൊല്‍ക്കത്തയാണ് കളിക്ക് വേദിയായത്.

INDIANEWS24.COM Sports Desk

Leave a Reply