728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസ് എല്ലില്‍ ഇനി മുതല്‍ പത്ത് ടീമുകള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐ എസ് എല്‍)ല്‍ വരുന്ന സീസണില്‍ പത്ത് ടീമുകളുണ്ടാവും. ഐ ലീഗ് ടീമായ ബെംഗളുരു എഫ് സിയുടെ ഉടമസ്ഥരായ ജെ എസ് ഡബ്ലുയുവിന്റെയും ടാറ്റയുടെയും ടീമുകളാണ് പുതിയതായി ലീഗില്‍ ഇടംപിടിച്ചത്.പത്ത് ഫ്രാഞ്ചൈസികളില്‍ നിന്നാണ് രണ്ട് ടീമുകളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം ഐ എസ് എല്ലിന് ഓള്‍ ഇന്ത്യ ഫുടബോള്‍ ഫെഡറേഷന്‍(എ ഐ എഫ് എഫ്) അംഗീകാരം നല്‍കിയിരുന്നു. ഐ എസ് എല്‍ വിജയികള്‍ക്ക് ഇനിമുതല്‍ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നല്‍കുന്ന സംവിധാനത്തിനും അംഗീകാരമായി.

ഐ ലീഗ് ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തില്‍ നിന്നും പിന്‍മാറിയതാണ് ഐ എസ് എല്‍ ടീമിന്റെ എണ്ണം പത്തില്‍ ഒതുങ്ങിയത്.ഐ എസ് എല്ലിലേക്ക് വരുന്നതോടെ നിലവില്‍ ബെംഗളുരു എഫ് സി ഐലീഗില്‍ നിന്നും പിന്‍മാറാന്‍ സാധ്യതയുണ്ട്.അണ്ടര്‍17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐ എസ് എല്‍ നടക്കുക.

INDIANEWS24.COM Sports Desk

Leave a Reply