728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസ്സിന് കേരളത്തില്‍ ശാഖയുള്ളതായി എന്‍ ഐ എ

കൊച്ചി:കണ്ണൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സി(ഐ എസ്)ന്റെ കേരള ഘടകം നേതാക്കളെന്ന് സ്ഥിരീകരണം.അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരില്‍ കേരളത്തില്‍ ഐ എസ്സിന്റെ ശാഖ പ്രവര്‍ത്തിക്കുന്നതായി എന്‍ ഐ എ കണ്ടെത്തി.കൊച്ചിയില്‍ പൊതുയോഗത്തിനിടയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി വ്യക്തമായി.ഇതിന് തെളിവായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനായ ടെലഗ്രാം ഉപയോഗിച്ച് നടത്തിയ ചാറ്റുകളും എന്‍ ഐ എ സംഘം കണ്ടെടുത്തു.

ഞായറാഴ്ച്ച കനകമലയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ആറ് പേരെയും തിങ്കളാഴ്ച്ച കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.കണ്ണൂരില്‍ നിന്നും അ്ഞ്ചും കോഴിക്കോട് കുറ്റിയാടിയിലെ ഒരാളുമാണ് അറസ്റ്റിലായത്.രാജ്യദ്രോഹ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ കണ്ണൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ ഐ എ പിടികൂടിയത്.

ഇവരുടേതായുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പാക്കിസ്താന്‍ അനുകൂല സന്ദേശങ്ങള്‍ ലഭ്യമായി.കൂടാതെ കേരളത്തിലെ ചില പ്രമുഖരെ വധിക്കാനും ലക്ഷ്യമിട്ടിരുന്നു.കേരളം കേന്ദ്രീകരിച്ച് ഐ എസ്സിന് ഒരു പ്രധാന ഘടകം തന്നെയുണ്ടെന്നും അതിലെ നേതാക്കളാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നതെന്നുമാണ് എന്‍ ഐ എ നല്‍കുന്ന വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

INDIANEWS24.COM Kochi

Leave a Reply