728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസില്‍ നിന്നും തിരികെയെത്തിയ ആള്‍ രാജ്യത്തിന് വെല്ലുവിളിയെന്ന് ഐ ബി

ഗുവാഹാത്തി:ഇസ്ലാമീക് സ്‌റ്റേറ്റ്(ഐ എസ്) തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാവ് തിരിച്ചെത്തിയത് രാജ്യത്തിന് പുതിയ വെല്ലുവിളിയാണെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ(ഐ ബി) മേധാവി അസിഫ് ഇബ്രാഹീം.ഐ ബിയുടെ ആഭിമുഖ്യത്തില്‍ ഗുവാഹാത്തിയില്‍ നടക്കുന്ന ഡി ജി പിമാരുടെയും ഐ ജി മാരുടെയും യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇറാഖിലും സിറിയയിലുമുള്ള ഐ എസ് തീവ്രവാദ സംഘടനകള്‍ക്കൊപ്പം ഏതാനും യുവാക്കള്‍ ഇന്ത്യയില്‍ നിന്നും ചേര്‍ന്നിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദി സംഘടനകളായ ലഷ്‌കര്‍ ഇ തൊയിബയും ജെയ്ഷ് ഇ മൊഹമ്മദും രാജ്യത്തിന് തുടര്‍ച്ചയായി സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.ജിഹാദ് ആക്രമണങ്ങളുടെ പുതിയ രീതികളാണ് ഇറാഖിലും സിറിയയിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഇബ്രാഹിം പറഞ്ഞു.അതിനാല്‍ത്തന്നെ ഈ സ്ഥലങ്ങളില്‍ യുദ്ധം ചെയ്യുന്ന ഐ എസില്‍ ചേര്‍ന്ന് തിരികെ രാജ്യത്തെത്തിയ ആള്‍ ഇന്ത്യയുടെ പുതിയ വെല്ലുവിളിയാണ്.ജമ്മു കാശ്മീരില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംങ് ശതമാനത്തെപ്പറ്റിയും ഇബ്രാഹിം പ്രതികരിച്ചു. പ്രദേശത്തുള്ള തീവ്രവാദികളെ ജനങ്ങള്‍ അവഗണിക്കുന്നു എന്നതിന്റെ തെളിവാണ് അതെന്നും ജനങ്ങള്‍ ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം പ്രകടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുംബയിലെ കല്യാണ്‍ സ്വദേശിയായ ആരിഫ് ഇജാസ് മജീദാണ് വെള്ളിയാഴ്ച ഐ എസില്‍ നിന്നും തിരിച്ചെത്തിയത്. ഇറാഖിലുള്ള ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് ടര്‍ക്കിയിലെത്തിയ ഇയാളെ അവിടെ നിന്നും ഇന്ത്യയിലെത്തിച്ച് എന്‍ ഐ എയും മഹാരാഷ്ട്ര എ ടി എസും സംയുക്തമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

INDIANEWS24 GUWAHATI

Leave a Reply