തിരുവനന്തപുരം: മാവോവാദം പ്രമേയമാക്കിയ ‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയ്ക്ക് തലസ്ഥാനത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ വന്‍ സ്വീകാര്യത. മേളയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച്ച ചിത്രത്തിന്റെ സ്ക്രീനിങ്ങിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.തിങ്കളാഴ്ച്ചത്തേതിനു സമാനം ഇന്നും പ്രദര്‍ശനവേദിയില്‍ പ്രദര്‍ശനത്തിനു മുമ്പേ ബഹളമുണ്ടായിരുന്നു.എങ്കിലും നിര്ത്തിവെക്കലോ മാറ്റിവെക്കലോ ഉണ്ടായില്ല.
നിലമ്പൂര്‍ കാടുകളില്‍ അടുത്തിടെ പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഡോ. ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം ചലച്ചിത്ര മേള തുടങ്ങും മുമ്പ് തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ചിത്രം കാണാന്‍ രാവിലെ മുതല്‍ തന്നെ വലിയ ക്യൂവാണ് തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടത്.ഇതിനിടെ ചിലരെ തിയേറ്ററിന്റെ പിന്‍വാതിലിലൂടെ പ്രവേശിപ്പിച്ചതാണ് ബഹളത്തിന് വഴിയൊരുങ്ങിയത്.ബഹളം പുരോഗമിക്കുന്നതിനിടെ ചില സെലിബ്രിറ്റികളെയും പ്രവേശിപ്പിച്ചതോടെ ഡെലിഗേറ്റുകളും ക്ഷുഭിതരായി.ഒടുവില്‍ സംഘാടകര്‍ തിയേറ്ററില്‍ പ്രവേശിച്ച എല്ലാവരെയും ചിത്രം കാണാന്‍ അനുവദിക്കുകയായിരുന്നു.
INDIANEWS24.COM T V P M ചിത്രങ്ങള്‍: ജിതേഷ് ദാമോദര്‍