തിരുവനന്തപുരം:തലസ്ഥാനത്ത് നടന്നുവരുന്ന കേരളത്തിലെ 21-ാം രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചിത്രത്തിനുള്ള വോട്ടിംഗ് ആരംഭിച്ചു.കഴിഞ്ഞ ആറ് ദിവസമായി നടന്നുവരുന്ന മേളയ്ക്ക് നാളെ വൈകീട്ടോടെ സമാപനമാകും.മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണചകോരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.
ക്ലാഷ്, സിങ്ക്, കോള്‍ഡ് ഓഫ് കലാണ്ടര്‍, വേര് ആര് മൈ ഷൂസ്, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍ തുടങ്ങി കണ്ടവരുടെയെല്ലാം ശ്രദ്ധ ആവോളം പിടിച്ചുപറ്റിയ ഒരുപിടി നല്ല ചിത്രങ്ങളുടെ മത്സരമാണ് ഇക്കുറി അരങ്ങേറിയത്.ചലച്ചിത്ര ആസ്വാദകര്ക്കിടിയിലെ പ്രധാന ചര്‍ച്ചയും ഏത് ചിത്രത്തിനാകും സുവര്‍ണ്ണ ചകോരം എന്നാണ്.ഒരു പിടി നല്ല സിനിമകളുടെ പേരിലാണ് ഈ 21-ാം രാജ്യാന്തര ചലച്ചിത്രമേള ഓര്‍മ്മിക്കപ്പെടുക.നാളെ വൈകീട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
സുവര്‍ണ്ണ ചകോരവും നെറ്റ പാക്ക്, ഫിപ്രസി പുരസ്ക്കാരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ തെരഞ്ഞെടുത്ത സിനിമക്കുള്ള പുരസ്കാരവും നിശ്ചയിക്കും.
INDIANEWS24.COM T V P M