jio 800x100
jio 800x100
728-pixel-x-90
<< >>

ഐ എഫ് എഫ് കെ: തകരാറുകള്‍ തുടര്‍കഥയാകുന്നു; ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിര്‍ത്തി

തിരുവനന്തപുരം:പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ത്തിവച്ചു.ശനിയാഴ്ച്ച രാവിലെ കൈരളിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെക്ക് ചെയ്യാനുള്ള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ സംവിധാനം നിറുത്തലാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

രാവിലെ റിസര്‍വേഷന്റെ പ്രിന്റൗട്ടുമായി കൈരളിയില്‍ എത്തിയവരെ കയറ്റി വിടാന്‍ ശ്രമിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ സംവിധാനം പണി മുടക്കി.ഇതോടെ തടിച്ചുകൂടിയ ഡെലിഗേറ്റുകള്‍ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറി.നിസഹായരായി നോക്കി നിന്ന സംഘാടകര്‍ ഒടുവില്‍ തീരുമാനം മാറ്റി.ചലച്ചിത്ര മേളയുടെ ഐഡന്റിറ്റി കാര്‍ഡുമായി വരുന്ന ആര്‍ക്കും ഏത് സിനിമയും കാണാം എന്നാണ് ഇപ്പോള്‍ പറയുന്നത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ സിനിമ തുടങ്ങുന്നതിന് പത്തു മിനിട്ട് മുമ്പാണ് വരാന്‍ തുടങ്ങിയത്.അവര്‍ എത്തിയപ്പോഴേക്ക് തിയേറ്ററുകള്‍ നിറഞ്ഞിരുന്നു.രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സിനിമ കാണാനുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും റിസര്‍വേഷന്‍ ചെയ്ത് വന്നവരില്‍ ഭൂരിപക്ഷവും നിന്നാണ് സിനിമ കണ്ടത്. എന്നാല്‍, റിസര്‍വേഷന്‍ സൗകര്യം ക്രോസ് ചെക്ക് ചെയ്യാനുള്ള കമ്പ്യൂട്ടറുകളോ ആളുകളോ കൈരളിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഡെലിഗേറ്റുകളില്‍ പലരും പരാതി പറഞ്ഞു.

INDIANEWS24.COM MOVIES

Leave a Reply