728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എഫ് എഫ് കെ: ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം തകരാറിലായി; കാണികള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം:കേരള അന്തര്‍ദേശീയ ചലച്ചിത്രോത്സവം(ഐ എഫ് എഫ് കെ) തുടങ്ങുന്നവെള്ളിയാഴ്ച്ച ചലച്ചിത്രങ്ങള്‍ കാണുന്നതിനുള്ള കൈരളി തീയറ്ററിലെ റിസര്‍വേഷന്‍ സംവിധാനം തകരാറിലായി.ഇതേ തുടര്‍ന്ന് ടിക്കറ്റിനായി ചെയ്യാന്‍ കൗണ്ടറിലെത്തിയവര്‍ പ്രതിഷേധിച്ചു ഓര്‍ഗനൈസിങ് കമ്മറ്റി മെമ്പറായ എം എസ് അജിത്ത്കുമാറിനെ പിടിച്ചുവച്ചു.

രാവിലെ 8മണിക്ക് റിസര്‍വേഷന്‍ ആരംഭിക്കുമെന്നാണ് അക്കാഡമി അറിയിച്ചിരുന്നത്. എന്നാല്‍ 10മണികഴിഞ്ഞിട്ടും റിസര്‍വേഷന്‍ ആരംഭിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 10 തീയറ്ററിലേക്കുള്ള റിസര്‍വേഷനാണ് കൈരളി തീയറ്ററില്‍ നിന്നും ലഭിക്കേണ്ടത്. നൂറുകണക്കിനു പേരാണ് ഇവിടെ സീറ്റു റിസര്‍വ് ചെയ്യാന്‍ രാവിലെ തന്നെ എത്തിയത്. ഓണ്‍ലൈയിനായി റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും അതും നിര്‍ത്തിവച്ചിരിക്കുകയാണ്.

രാവിലെ എട്ട് മുതല്‍ കൗണ്ടറിന് മുന്നില്‍ തമ്പടിച്ച് പത്തായപ്പോഴും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുന്നില്ലെന്നു വന്നതോടെയാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.രോഷാകുലരായ കാണികള്‍ പിടിച്ചുവച്ച ഓര്‍ഗനൈസിങ് കമ്മറ്റി മെമ്പറെ ഒടുവില്‍ പോലീസെത്തിയാണ് പിന്തിരിപ്പിച്ചത്.

INDIANEWS24.COM MOVIES

Leave a Reply