728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എഫ് എഫ് കെ: ഉദ്ഘാടന ചിത്രം ‘ദി ഇന്‍സള്‍ട്ട്‌’

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന 22-ാമത് ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ദി ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കംകുറിക്കുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വൈകീട്ട് ആറിനാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

എട്ട് ദീവസം നീണ്ടു നില്‍ക്കുന്ന മേള 15ന് സമാപിക്കും. മേളയിലെ സിനിമാ പ്രദര്‍ശനങ്ങള്‍ ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ നടക്കും. 14 തിയേറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളുള്ള മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 60 ശതമാനം സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചോ സീറ്റ് റിസര്‍വ് ചെയ്യാം.

INDIANEWS24.COM T V P M

Leave a Reply