728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എഫ് എഫ് കെ: അവാര്‍ഡുകള്‍ വാരിക്കൂട്ടി ഒറ്റാല്‍

തിരുവനന്തപുരം:കേരളത്തില്‍ നടന്ന 20-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രം ഒറ്റാല്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി.സുവര്‍ണചകോരത്തിന് അര്‍ഹമായതിന് പുറമെ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം,മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം എന്നിവയും കരസ്ഥമാക്കി.ചിത്രത്തിലെ രണ്ട് നടന്‍മാര്‍ക്ക് തന്നെയാണ്‌ പ്രത്യേക പുരസ്‌കാരം.

മികച്ച സംവിധായകനുള്ള രജതചകോരം ജൂന്‍ റോബിള്‍സ് ലാന(ഷാഡോ ബിഹൈന്‍ഡ് ജ മൂണ്‍) നേടി.മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ജലാല്‍സ് സ്‌റ്റോറിക്കാണ്.മികച്ച ഏഷ്യന്‍ ചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഇസ്രായേല്‍ ചിത്രമായ യോന നേടി.ചലച്ചിത്ര രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാന്‍ സംവിധായകന്‍ ദരിയുശ് മെഹര്‍ജ്യൂയി നേടി.ബ്രസീലിയന്‍ സംവിധായകന്‍ ജൂലിയോ ബ്രേസന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

INDIANEWS24.COM T V P M

Leave a Reply