728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എഫ് എഫ് കെ:ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാന്‍ മൊബൈല്‍ ആപ്പും

തിരുവനന്തപുരം:അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍(ഐ എഫ് എഫ് കെ) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ റിസര്‍വ് ചെയ്യാനാകും.വെബ്‌സൈറ്റ്,മൊബൈല്‍ ആപ്പ്,എസ് എം എസ് എന്നിവയിലൂടെയാണ് മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്ന സൗകര്യമുള്ളത്.

ചലച്ചിത്ര മേളയുടെ ദിവസേന നടക്കുന്ന അഞ്ച് ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമേ റിസര്‍വ് ചെയ്ത് കാണാനാകൂ.റിസര്‍വ്വേഷന്‍ റദ്ദാക്കാനാകില്ല.രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഉപയോഗിച്ച് ഐ എഫ് എഫ് കെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്തശേഷം അതിലെ റിസര്‍വേഷന്‍ ലിങ്ക് ഉപയോഗിച്ച് തിയതി തിരഞ്ഞെടുക്കാം. തുടര്‍ന്ന് ചിത്രം കണ്ടെത്തി റിസര്‍വ് ചെയ്യാം. റിസര്‍വ് ബട്ടനില്‍ വീണ്ടും അമര്‍ത്തിയാല്‍ റിസര്‍വേഷന്‍ ഉറപ്പാകും.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴി റിസര്‍വ്വ് ചെയ്യുന്നതും ഇതേനടപടിക്രമത്തിലൂടെയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഐഎഫ്എഫ്‌കേരള എന്ന മൊബൈല്‍ ആപ്പ് വഴിയും റിസര്‍വേഷന്‍ സാധ്യമാണ്. ഇമെയിലും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം റിസര്‍വേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് തീയതി തിരഞ്ഞെടുക്കണം. തുടര്‍ന്ന് പ്രദര്‍ശന സമയവും ചിത്രവും തിരഞ്ഞെടുത്ത് റിസര്‍വേഷന്‍ ബട്ടനില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ റിസര്‍വേഷന്‍ ഉറപ്പാക്കാം.

എസ് എം എസ് വഴി റിസര്‍വ് ചെയ്യുതിനുമുമ്പായി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. ഇതിനായി ഐ എഫ് എഫ് കെ പോര്‍ട്ടല്‍വെര്‍ഷനില്‍ ലോഗിന്‍ ചെയ്യണം. സിസ്റ്റംവഴി മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനു സന്ദേശം ലഭിക്കും. ഇല്ലെങ്കില്‍ ഇക്കാര്യം എഡിറ്റ് പ്രൊഫൈല്‍ വഴി ചെയ്യാം.അഞ്ചംഗ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാലെ ആ ഫോണ് ഉപയോഗിച്ച് റിസര്‍വ് ചെയ്യാനാകൂ. ഇക്കാര്യത്തില്‍ സഹായത്തിന് ടാഗോര്‍തീയറ്ററില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ മൊബൈലില്‍ നിന്ന് 9446301234 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാണ് റിസര്‍വ്വ് ചെയ്യേണ്ടത്.ഫോണിലേക്ക് കണ്ഫര്‍മേഷന്‍ മെസേജ് ലഭിക്കുതോടെ റിസര്‍വ്വേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. കൈരളി, കലാഭവന്‍, ന്യൂ, ടാഗോര്‍ തിയറ്ററുകളില്‍ ഇതിന് ഹെല്‍പ് ഡസ്‌കുകളുടെ സഹായം ലഭ്യമാണ്.വെള്ളിയാഴ്ച്ച മുതല്‍ 11 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply