728-pixel-x-90-2-learn
728-pixel-x-90
<< >>

ഐസ് മൂടിക്കിടന്ന കുളത്തില്‍ വീണ കുതിരകളെ രക്ഷപ്പെടുത്തി

സ്റ്റീവന്‍സ് വില്ലെ: ഐസ് മൂടിക്കിടന്ന കുളത്തില്‍ വീണ രണ്ട് കുതിരകളെ ഫയര്‍ഫോര്‍സ് രക്ഷപ്പെടുത്തി. ഒണ്ടേരിയോയിലെ സ്റ്റീവന്‍സ് വില്ലെയിലാണ് സംഭവം. കഴുത്തോളം മുങ്ങിയ അവസ്ഥയിലായിരുന്നു കുതിരകള്‍.

വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കുതിരകളെ കരയ്ക്ക്‌ കയറ്റിയത്. കരയ്ക്കെത്തിച്ച കുതിരകള്‍ കിടുകിടെ വിറയ്ക്കുകയായിരുന്നു. എന്നാല്‍, കുറച്ചുസമയത്തിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. സമീപത്തുള്ള പറമ്പിലൂടെ നടക്കുമ്പോള്‍ ഇവ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു എന്ന് ഉടമ പറഞ്ഞു.

Leave a Reply