മുംബൈ :അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ജയാ ബച്ചനും മകൾ ശ്വേതയ്ക്കും കോവിഡ് നെഗറ്റീവാണ്.ബച്ചൻ കുടുംബാംഗങ്ങളെ മുംബൈയിലെ നാനാവതി ഹോസ്പിറ്റലിലാണ് പ്രവേശിച്ചിപ്പിക്കിരുന്നത്.എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ് .പ്രത്യകിച്ച് രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രത്യക്ഷമല്ല.
അഭിഷേക് ബച്ചൻ ഒരു വെബ് സീരിസിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ ഡബ്ബിങ് സ്റ്റുഡിയോയിൽ അടുത്തിടെ പോയിരുന്നു.അമിതാഭ് ബച്ചൻ കോൻ ബനേഗാ ക്രോർപതിയുടെ പ്രോമോ വീഡിയോ ഷൂട്ടിൽ പങ്കെടുത്തിരുന്നു.ബച്ചന്റെ വസതിയിൽ വച്ച് തന്നെയായിരുന്നു ഷൂട്ട്.ഈ രണ്ടു അവസരങ്ങളിൽ മാത്രമാണ് അമിതാഭും അഭിഷേകും മറ്റുള്ളവരുമായി ഇടപഴകിയിരിക്കുന്നത്.
INDIANEWS 24 MUMBAI DESK