728-pixel-x-90-2-learn
728-pixel-x-90
<< >>

ഐശ്വര്യറായി ലോക സുന്ദരിമാരില്‍ നാലാമത് ! നാല് ദശലക്ഷം വോട്ട്!

ഐശ്വര്യാ റായ്ക്ക് വയസായെന്നും അവർ പഴയതുപോലെ സുന്ദരിയല്ലെന്നും പറയുന്നവരുടെ ശ്രദ്ധയ്ക്ക് ഐശ്വര്യ ഇപ്പോഴും സുന്ദരിയാണ്. പറയുന്നത് മറ്റാരുമല്ല ഹോളിവുഡ് ബസ് എന്ന വെബ് പോർട്ടലാണ്. കഴിഞ്ഞ വർഷം അവസാനം അവർ നടത്തിയ സർവേയിലാണ് പഴയ ലോകസുന്ദരി നാലാം സ്ഥാനക്കാരിയായത്. നാല് ദശലക്ഷത്തോളം പേരാണ് ആഷിനായി വോട്ട് ചെയ്തത്.

aiswaryarai 2ഇറ്റാലിയൻ നായിക മോണിക ബെല്ലൂസി, അമേരിക്കൻ മോഡലും നടിയുമായ കെയ്റ്റ് ആപ്ടൺ, നടി ആഞ്ജലീന ജൂലി എന്നിവരാണ് പട്ടികയിൽ ആഷിനു മുന്നിലുള്ളവർ. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട 30 സുന്ദരിമാരാണ് സർവേ പട്ടികയിലുണ്ടായിരുന്നത്. നാൽപ്പതിലെത്തിയ തനിക്കായി വോട്ടു ചെയ്തവർക്കായി നന്ദി പറയാനും ആഷ് മറന്നില്ല. എന്തായാലും ഐശ്വര്യാ റായ്ക്ക് പകരം ഐശ്വര്യാ റായ് മാത്രമേയുള്ളൂ എന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ASHAM INDIANEWS24

Leave a Reply