728-pixel-x-90-2-learn
728-pixel-x-90
<< >>

ഐശ്വര്യയുടെ തിരിച്ചുവരവ് ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തുകൊണ്ട്

നാല് കൊല്ലത്തിന് ശേഷം സിനിമാലോകത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായി ബച്ചന്‍ ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.ആക്ഷന് പ്രാധാന്യം നല്‍കുന്ന ജസ്ബ എന്ന ചിത്രം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്നു.

സ്റ്റണ്ട് ചെയ്യാനായി താരം ആഴ്ച്ചകള്‍ക്കു മുമ്പേ പരിശീലനം തുടങ്ങിക്കഴിഞ്ഞു.ഇതിന്റെ ഭാഗമായി ശരീര ഭാരവും കുറച്ചിട്ടുണ്ട്.ജനുവരിയില്‍ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഏപ്രില്‍ പകുതി വരെയാണ് ഐശ്വര്യയുടെ ഷെഡ്യൂള്‍.ഇതിനു ശേഷം കരണ്‍ ജോഹറിന്റെ ചിത്രത്തിലാകും അഭിനയിക്കുക.

ആക്ഷന് പ്രാധാന്യമുള്ള സിനിമയാണെന്നു കരുതി ഇതൊരു സ്ത്രീപക്ഷ സിനിമയല്ലെന്ന് സംവിധായകന്‍ സഞ്ജയ് പറഞ്ഞു.ഇതിലെ കഥാപാത്രങ്ങള്‍ തമ്മില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല,സിനിമയിലെ ഹീറോയാണ് ഐശ്വര്യ എന്ന് ചുരുക്ക വാക്കുകളില്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒതുക്കി.

INDIANEWS24.COM MOVIES

Leave a Reply