728-pixel-x-90-2-learn
728-pixel-x-90
<< >>

ഐര്‍ലണ്ടും യുകെയും പൊതു യാത്രാ മേഖലയായി പ്രഖ്യാപിച്ചു

ഡബ്ലിന്‍ :ഐര്‍ലണ്ടും യുകെയും പൊതു യാത്രാ വിസാ മേഖലയായി പ്രഖ്യാപിച്ചു.ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പൊതു യാത്ര വിസ പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ജോലി ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കില്ല.കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ബ്രിട്ടീഷ് ഐറിഷ് വിമാന സഞ്ചാര സൌകര്യങ്ങളുടെ ഏകീകരണവും ഇത് വഴി സാധ്യമാകും.വരുന്ന സെപ്റ്റംബര്‍ മാസത്തോടെ ഈ സൌകര്യങ്ങള്‍ ഉപയോഗത്തില്‍ വരും.

നിലവില്‍ ഡബ്ലിനില്‍ നിന്നും നടത്തുന്ന പല വിമാന സര്‍വ്വീസുകളും വന്‍ നഷ്ടത്തിലാണ്.ഇന്ത്യ അടക്കുമുള്ള രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യണം എങ്കില്‍ ബ്രിട്ടനെ ആശ്രയിക്കാതെ സുഗുമമായി നടക്കില്ല എന്നതാണ് സ്ഥിതി.ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളും ഐറിഷ് സര്‍വീസുകള്‍ക്ക് കുറഞ്ഞ പരിഗണനയാണ് നല്‍കുന്നത്.ഇത് മൂലം യാത്രക്കാര്‍ക്ക് നിരവധി ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്.

ഇന്ത്യയിലെ സിനിമാ വ്യവസായികള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും വിസാ നിയമങ്ങള്‍ സൃഷ്ടിക്കുന്ന നൂലാമാലകളില്‍ പെട്ട് അയര്‍ലണ്ടിന് ഈ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് പതിവായിരുന്നു.

ബ്രിട്ടനുമായി ഏറെ നാളായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം വെച്ച് പുലര്‍ത്തുന്ന ഐറിഷ് ഭരണകൂടം ഇപ്പോള്‍ പ്രഖ്യാപിചിരിക്കുന്ന യാത്രാ ഇളവുകള്‍ രാഷ്ട്രിയ രംഗത്തും ചാലനങ്ങള്‍ ഉണ്ടാക്കും.നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യത്തില്‍ ഐറിഷ് കത്തോലിക്കാ വിഭാഗം വെച്ച് പുലര്‍ത്തുന്ന ഐകീകരണ ആവശ്യങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകും.

സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്തിനു ശേഷം ഐയര്‍ലണ്ട് ബ്രിട്ടനുമായി കൂടുതല്‍ അടുത്തിട്ടുണ്ട്.ഇതിന്റെ ഭാഗമായി നിരവധി വന്‍കിട നിക്ഷേപങ്ങള്‍ ഐര്‍ലണ്ടിന് ലഭിച്ചിരുന്നു.ഫെയിസ് ബുക്കിന്റെ യൂറോപ്യന്‍ തലസ്ഥാനം ഐര്‍ലണ്ടിലേയ്ക്ക്  മാറ്റിയതും,ഐറിഷ് ഐ.റ്റി ഹബ്ബിലേയ്ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കുന്നതുമെല്ലാം യു.കെ -ഐറിഷ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ ഫലമായിട്ടാണ്.

Leave a Reply