728-pixel-x-90-2-learn
728-pixel-x-90
<< >>

ഐപിഎല്‍: യുഎഇ ലുലു മാളില്‍ ടിക്കറ്റ് തിങ്കളാഴ്ച മുതല്‍

ദുബായ്: ഐപിഎല്‍ – 2014 ടിക്കറ്റുകള്‍ യുഎഇയിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു മാളുകളില്‍ തിങ്കളാഴ്ച മുതല്‍ വില്‍പനയ്ക്ക്. ദുബായിയിലെ അല്‍ ബര്‍ഷ, അല്‍ ക്വാസിസ്, അല്‍ കരാമ, അറേബ്യന്‍ സെന്‍റര്‍, ഷാര്‍ജയിലെ അല്‍ വഹ്ദ, അല്‍ നഹ്ദ, മായി സലൂണ്‍, അബുദബിയിലെ അല്‍ വഹ്ദ മാള്‍, ഖാലിദിയ മാള്‍, മുഷ്റിഫ് മാള്‍, മദിനറ്റ് സയെദ്, ക്യാപിറ്റല്‍ മാള്‍, അല്‍ രഹ മാള്‍, മസ്യാദ് സെന്‍റര്‍ എന്നീ ലുലു മാളുകളിലാണ് ടിക്കറ്റ് ലഭ്യമാകുക.

അബുദബിയില്‍ ഒരു മത്സരത്തിനുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 ദിര്‍ഹവും ഒരേ ദിവസം നടക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള നിരക്ക് 30 ദിര്‍ഹവുമാണ്. ദുബായിയില്‍ ഇത് യഥാക്രമം 30, 50, ഷാര്‍ജയില്‍ 30, 40 എന്നിങ്ങനെയാണ്.

ഓണ്‍ലൈന്‍ വഴി 40000 ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിക്കപ്പെട്ടതായി ബിസിസിഐ പറഞ്ഞു.

Leave a Reply