കൊച്ചി:എല്‍ എല്‍ എം പരീക്ഷയ്ക്ക് ഐജി. ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി എംജി സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു വ്യക്തമാക്കി.ഇന്‍വിജിലേറ്ററുടെ മൊഴി സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്.വിശദ റിപ്പോര്‍ട്ട് ഉടന്‍ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നല്‍കുമെന്നും ഡപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.
ടി ജെ ജോസിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എംജി സര്‍വകലാശല നിയോഗിച്ച ഡപ്യൂട്ടി റജിസ്ട്രാറുടെ തെളിവെടുപ്പ് പൂര്‍ത്തിയായി.വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം കളമശേരി സെന്റ് പോള്‍സ് കോളജിലെത്തിയ സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാര്‍ എ.സി. ബാബുവാണ് തെളിവെടുപ്പ് നടത്തിയത്.പരീക്ഷാ ചുമതലയുണ്ടായിരുന്ന സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് തുടങ്ങി നാല് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.ടി ജെ ജോസ് കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് മൊഴി നല്കി.കര്ചീഫിനുളളില് പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി വച്ചാണ് കോപ്പിയടി നടത്തിയത്.വിശദമായ ചോദ്യം ചെയ്യലിനു മുന്‍പ് ടി ജെ ജോസ് രക്ഷപ്പെട്ടെന്നും മൊഴികളില്‍ പറയുന്നു.
കുറ്റം തെളിഞ്ഞാല്‍ ഐജി.യെ ഡീബാര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍വകലാശാല നീങ്ങും. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചശേഷം മാത്രമേ അന്വേഷണം ആരംഭിക്കൂവെന്ന് അന്വേഷണചുമതലയുള്ള ഉത്തരമേഖലാ എഡിജിപി. എന്‍ ശങ്കര്‍ റെഡ്ഢി വ്യക്തമാക്കി.
INDIANEWS24.COM KOCHI