728-pixel-x-90-2-learn
728-pixel-x-90
<< >>

ഐക്യരാഷ്ട്ര സഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ൻ​മാ​റി

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ലി​നോ​ട് പു​ല​ർ​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്  ഐക്യരാഷ്ട്രസഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ൻ​മാ​റി. ​ആ​ത്മ​വ​ഞ്ച​ന ന​ട​ത്തു​ന്ന സം​ഘ​​ടന മനുഷ്യാ​വ​കാ​ശ​ങ്ങ​ളെ അ​പ​ഹ​സി​ക്കു​ക​യാ​ണെ​ന്നും മ​നു​ഷ്യ​വ​കാ​ശ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു അമേരി​ക്ക​യു​ടെ യു​എ​ൻ പ്ര​തി​നി​ധി നി​ക്കി ഹേ​ലി പ​റ​ഞ്ഞു.മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ കൗ​ണ്‍​സി​ലു​ണ്ട്. ക്യൂ​ബ, വെ​ന​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​മ്പോള്‍ ഇ​സ്ര​യേ​ലി​നെ​തി​രെ​യാ​ണ് കൂ​ടു​ത​ൽ ത​വ​ണ സം​ഘ​ട​ന ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ഹേ​ലി കു​റ്റ​പ്പെ​ടു​ത്തി.ഇ​സ്ര​യേ​ലി​നെ സം​ബ​ന്ധി​ച്ചു​ള്ള യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മി​തി​യി​ൽ​നി​ന്നു പി​ൻ​മാ​റു​മെ​ന്ന് നി​ക്കി ഹേ​ലി ക​ഴി​ഞ്ഞ വ​ർ​ഷം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. അ​ഭ​യാ​ർ​ഥി കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നു വേ​ർ​പി​രി​ക്കു​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യെ കഴിഞ്ഞ ദിവസം യു എന്‍ വിമര്‍ശിച്ചിരുന്നതും അ​മേ​രി​ക്ക​യു​ടെ പി​ൻ​മാ​റ്റ​ത്തി​നു കാരണമാണ്.

INDIANEWS24 USA DESK

Leave a Reply