നോര്‍ത്ത് കരോലിന: ഐ ഐ ടി ഒന്നാം റാങ്കുകാരനെ അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഹൈദരാബാദ് സ്വദേശിയായ ശിവ കിരണി(25)ന്റെ മൃതദേഹം കോളേജ് ഹോസ്റ്റലിലാണ് കാണപ്പെട്ടത്.
ഹൈദരാബാദിലെ ഐ ഐ ടിയില്‍ നിന്നാണ് ഈ വിദ്യാര്‍ത്ഥി ഒന്നാം റാങ്കോടെ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി എത്തുകയായിരുന്നു.നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ശിവ ആദ്യ സെമസ്റ്ററിലെ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.രണ്ടാം സമസ്റ്റര്‍ പരീക്ഷയ്ക്ക് കെട്ടിവെച്ച ഫീസ് അധികൃതരില്‍ നിന്നും തിരികെ വാങ്ങിയതായും പറയുന്നു.
അതേസമയം ശിവ കിരണ്‍ താമസിച്ച ഹോസ്റ്റല്‍ മുറിയില്‍ നിന്നും മറ്റും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.രണ്ട് ചൈനീസ് വി്ദ്യാര്ത്ഥികളായിരുന്നു ശിവയുടെ കൂടെ മുറുയിലുണ്ടായിരുന്നത്.
INDIANEWS24.COM North Carolina