കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്സിന്റെ (ഐഐഐഡി) 2019ലെ യംഗ് പ്രാക്ടീസ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് മലയാളികളായ അരുണ്‍ ശേഖറും മുഹമ്മദ് അഫ്നാനും പങ്കിട്ടു.ഇരുവരും ബിസിനസ് പങ്കാളികളാണ് എന്നത് അവാര്‍ഡിന് മധുരം കൂട്ടുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമ്മിംഗ് ട്രീ ആര്‍ക്കിടെക്ച്വര്‍ സ്റ്റുഡിയോയുടെ സ്ഥാപകരാണ് അഫ്നാനും അരുണും.വിവിധ മേഖലകളിലെ മികച്ച ഡിസൈനിംഗ് വിലയിരുത്തിയാണ് അവാര്‍ഡ്. ‘യംഗ് പ്രാക്റ്റീസ് ഓഫ് ദ ഇയര്‍’ ഉള്‍പ്പെടെ ഐഐഐഡിയുടെ 2019ലെ മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ക്കും നാല് സോണല്‍ അവാര്ഡുഡുകളും ഹമ്മിംങ് ട്രീ ആര്‍കിടെക്ച്വര്‍ സ്റ്റുഡിയോ കരസ്ഥമാക്കി. അവാര്‍ഡുകള്‍ സെപ്തംബര്‍ 30ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഐഐഐഡി ഭാരവാഹികള്‍ അറിയിച്ചു.
INDIANEWS24 BUSINESS DESK