728-pixel-x-90-2-learn
728-pixel-x-90
<< >>

ഐഎഎസ്‌ അല്ല അമ്മയാണ് വലുത്

അമ്മയ്ക്കൊന്നു വയ്യാതായാൽ ഉടൻ ഹോം നഴ്സിനെ വയ്ക്കും അല്ലെങ്കിൽ കാശടച്ച് വൃദ്ധ സദനത്തിലാക്കും. അന്നുവരെ ആ അമ്മ നമുക്കായി നേരിട്ട കഷ്ടപ്പാട‌ുകളൊന്നും മക്കൾ ഓർക്കുകയില്ല. മുന്നിൽ ഉദ്യോഗക്കയറ്റവും അല്ലലില്ലാത്ത കുടുംബജീവിതവും മാത്രമേ ഉണ്ടാകൂ.

എന്നാൽ ഗൗരി ത്രിവേദി ഐ.എ.എസിന് അങ്ങനെയല്ല. അമ്മയെ സംരക്ഷിക്കാനായി ഐഎഎസ് ഉപേക്ഷിക്കുക, ഇന്നത്തെ കാലത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ ചിന്തിക്കാന്‍ കഴിയാത്ത ഈ ത്യാഗം ചെയ്തത് ഗുജറാത്തില്‍ നിന്നുള്ള ആദ്യത്തെ വനിത ഓഫീസറായ ഗൗരി ത്രിവേദിയാണ്. കര്‍ണ്ണാടക കേഡറില്‍ 1986 ബാച്ച് ഉദ്യോഗസ്ഥയായിരുന്ന ഗൗരി 2006ലാണ് അമ്മയെ നോക്കുവാനായി തന്‍റെ ജോലി ഉപേക്ഷിച്ചത്.

ഗുജറാത്തിലെ പ്രശസ്തനായിരുന്ന ഡോ. എസ്.എ ത്രിവേദിയുടെയും ഗീതഭായി ത്രിവേദിയുടെയും മകളായ ഗൗരി ത്രിവേദി കര്‍ണാടകയില്‍ ഒരു മികച്ച പോസ്റ്റില്‍ ജോലിചെയ്യുമ്പോഴാണ് ഐ.എ.എസ് വിട്ടത്. അപകടത്തില്‍ പെട്ട് ഇടുപ്പ് എല്ല് തകര്‍ന്ന അമ്മയെ സംരക്ഷിക്കാനായിരുന്നു അത്. അമ്മയ്ക്കായി പ്രത്യേക പരിചരണം എര്‍പ്പെടുത്താം എന്ന കര്‍ണാടക സര്‍ക്കാറിന്‍റെ സഹായം നിരസിച്ചാണ് ജോലി രാജിവച്ചത്.

ഗീതഭായിയുടെ നാല് മക്കളില്‍ മൂന്നാമത്തെതും ഏക പെൺതരിയുമാണ് ഗൗരി ത്രിവേദി. സഹോദരന്മാർ അമേരിക്കയിലാണ്. അമ്മയ്ക്കായി ജോലി രാജിവച്ചതിൽ ഗൗരി അൽപ്പം പോലും ദുഃഖിതയല്ല. മക്കളെ വളർത്താനായി അമ്മ എത്ര ഇഷ്ടങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ടാകും. അങ്ങനെയുള്ള അമ്മയ്ക്കായി ഞാനെന്‍റെ വളെര ചെറിയൊരു ഇഷ്ടമേ മാറ്റിവച്ചുള്ളൂ. കാശ് മുടക്കി ആളെ നിറുത്തിയാലൊന്നും മക്കൾ നൽകുന്ന സാമീപ്യത്തോളം വരില്ല. മക്കൾ അടുത്തുണ്ടായാൽ തന്നെ അസുഖം പകുതി മാറും.

ഗൗരിയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്. 7 വര്‍ഷം നീണ്ട മകളുടെ പരിചരണം മൂലം ഗീതഭായി സുഖപ്പെട്ട് വരുന്നു. ഇത്രയും മികച്ച ഉദ്യോഗസ്ഥയുടെ സേവനം വെറുതെ കളയരുതെന്ന് അഗ്രഹിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ സംസ്ഥാനത്തെ ഐ.എ.എസ് അക്കദമിയില്‍ കോച്ചിംഗിനായി നിയമിച്ചിട്ടുണ്ട്.

ASH INDIANEWS24

Leave a Reply