728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം : കോഹ്ലി 136,രഹാനെ 73

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ  19-മത് ഏകദിന സെഞ്ച്വറി (136) യും രഹാനെയുടെ 73 റണ്‍സ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.22 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 136 റസെടുത്ത കോഹ്ലി ക്യാപ്റ്റന്‍സ് ഇന്നിങ്ങ്സ് ആണ് കാഴ്ച വെച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹിമിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നേടിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 279 ഇന്ത്യയെ 49 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുക്കുകയായിരുന്നു. കോഹ്ളിയും  അചിന്‍ക്യ രഹാനെയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 213 റസിന്റെ ഡബ്ള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. കോഹ്ലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

INDIANEWS24 SPORTS DESK

Leave a Reply