728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

ഷില്ലോംഗ്:ഒരു ഗ്രാമം അവിടെയുള്ളവരെല്ലാം ആ നാടിന്റെ മൊത്തത്തിലുള്ള വൃത്തിയുടെ കാര്യത്തില്‍ വലിയ ജാഗരൂകരാണ്.സ്വയം
ശുചിയാകുന്നതിനൊപ്പം പരസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സംസ്‌കാരം ആ നാട്ടില്‍ വളര്‍ന്നു വരുന്ന കുട്ടികളിലേക്കും പകര്‍ന്നു നല്‍കുന്നു.ഈ ഒരൊറ്റകാര്യം കൊണ്ടു തന്നെയാണ്‌ ലോക സഞ്ചാരികള്‍ മവ്‌ലിന്നോങ്ങ് എന്ന ഈ ഗ്രാമം തേടിപ്പിടിച്ചെത്തുന്നതിന്റെ കാരണവും.

living-root-bridge-in-mawlynnong-ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പകിട്ടുമായി സ്വശ്ച സുന്ദരമായി നിലകൊള്ളുന്ന മവ്‌ലിന്നോങ്ങ് ഗ്രാമം ഇന്ത്യുടെ വടക്ക് കിഴക്കായുള്ള മേഘാലയയിലാണ്.ഇവിടെ നമ്മുടെ അയല്‍വാസികളായ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിട്ടു നില്‍ക്കുകയാണ് വൃത്തിയുള്ള ഈ കൊച്ചു നാട്.

2003 ല്‍ ഇന്ത്യാ ഡിസ്‌കവറി മാഗസിനാണ് മവ്‌ലിന്നോങ്ങിന് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ബഹുമതി ചാര്‍ത്തികൊടുത്തത്.ഇതോടെ സംശയത്തോടെ ഇവിടെയെത്തിയവര്‍ക്കാര്‍ക്കും പിന്നെ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നിട്ടില്ല.പിന്നെ ഇന്റര്‍നെറ്റിലൂടെ ഗ്രാമത്തിന് കിട്ടിയ പ്രചാരം ചില്ലറയല്ല.നിലവില്‍ ദിവസേന 200 ഓളം പേര്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ഈ മലയോര ഗ്രാമത്തിലേക്കെത്തുന്നു.

ladiesഗ്രാമത്തിലേക്ക് കടക്കുന്ന സന്ദര്‍ശകരെ എതിരേല്‍ക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം പുന്തോട്ടമായ മവ്‌ലിന്നോങിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡാണ്. സമീപം ഗ്രാമം വൃത്തിയായി സൂക്ഷിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്രാമം സന്ദര്‍ശിക്കുന്നതിന് പ്രവേശന ഫീസായി 50 രൂപ അടയ്ക്കണം.

മവ്‌ലിന്നോങില്‍ എല്ലാ വീടുകളിവും ശൗചാലയങ്ങളുണ്ട്.2007ല്‍ നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിയില്‍ പെടുത്തിയാണ് എല്ലാ വീടുകളിലും ഇവ നിര്‍മ്മിച്ചത്. പരിസ്ഥി മലിനമാക്കുന്നത് തടയുന്നതിനായി റോഡുകളില്‍ ഇടവിട്ട് മുളകള്‍ കൊണ്ടുള്ള ചവററ് കുട്ടകള്‍ വച്ചിട്ടുണ്ട്.നാടിനെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയായി കരുതുന്നവരാണ് ഇവിടത്തെ ഗ്രാമവാസികള്‍.91 വീടുകള്‍ മാത്രമുള്ള ഈ ഗ്രാമത്തിലെ ആളുകളുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും ആഴ്ചയില്‍ രണ്ട്തവണ കൂടുന്ന അതിര്‍ത്തിയിലുള്ള ചന്തയില്‍ വില്‍ക്കാറുണ്ട്. അസുഖം വന്നാല്‍ ചികിത്സയ്ക്കായി അടുത്ത ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ഇവിടത്തുകാര്‍ ആശ്രയിക്കുന്നത്.Mawlynnong 1

INDIANEWS24.COM MEGHALAYA

Leave a Reply