728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ ഉയിര്‍ത്തു

 

ഇഞ്ചിയോന്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കി പുരുഷകിരീടം ഇന്ത്യക്ക്. ഷൂട്ടൌട്ടിലേക്ക് നീണ്ട ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ  4-2 [1-1] നു കീഴടക്കിയാണ് 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരാകുന്നത്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ജയിക്കുന്നത് 1966നു ശേഷം ആദ്യമാണ്. ഈ നേട്ടത്തോടെ 2016 ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടാന്‍ ഇന്ത്യക്കായി.

മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷാണ് ഇന്ത്യയുടെ വിജയശില്‍പി. ഷൂട്ടൌട്ടില്‍ പാകിസ്ഥാന്‍റെ അബ്ദുള്‍ ഹസ്സീമിന്റെയും ഉമര്‍ ഭുട്ടയുടെയും ശ്രമങ്ങള്‍ ശ്രീജേഷ് തടഞ്ഞു.

നിശ്ചിതസമയത്ത് ഇരുടീമും 1-1 തുല്യത പാലിച്ചു. മൂന്നാം മിനിറ്റില്‍തന്നെ മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാന് വേണ്ടി ഗോള്‍ നേടിയെങ്കിലും 27-ആം മിനിറ്റില്‍ കോതജിത് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചു.

Leave a Reply