jio horizontal
728-pixel-x-90
<< >>

ഏഷ്യന്‍ ഗെയിംസ്‌: ആദ്യ സ്വര്‍ണം ഇന്ത്യ വെടിയുതിര്‍ത്തു നേടി

ഇഞ്ചോണ്‍:ഏഷ്യന്‍ ഗെയിംസ് 2014ലെ ഇന്ത്യയുടെ ആദ്യ സുവര്‍ണ നേട്ടം ജിത്തു റായി വെടിയുതിര്‍ത്തു നേടി.പുരുഷന്‍മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.ശനിയാഴ്ച്ചത്തെ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത് വൈങ്കല മെഡലിലൂടെയാണ്.അതും ഷൂട്ടിങ്ങിലൂടെ തന്നെ.

സുവര്‍ണ്ണ നേട്ടം കൈവരിച്ച ജിത്തു റായി ഷൂട്ടിങ്ങിന്റെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ വെള്ളി നേടിയിരുന്നു.വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ശ്വേത ചൗധരിയാണ് വെങ്കലം നേടിയത്.ഇന്ത്യയുടെ ഹീന സിദ്ധു, മലൈക ഗോയല്‍ എന്നിവര്‍ ഇതേയിനത്തില്‍ മത്സരിച്ചെങ്കിലും മെഡല്‍ നേടാന്‍ കഴിഞ്ഞില്ല.

INDIANEWS24 SPORTS DESK

Leave a Reply