728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഷ്യനെറ്റ് റേഡിയോ ഓണാഘോഷം സംഘടിപ്പിച്ചു

ASIANET RADIOഅബുദാബി : ഏഷ്യനെറ്റ് റേഡിയോ  അബുദാബി മലയാളി സമാജവുമായി സഹകരിച്ചു മുസ്സഫയിൽ ഓണാഘോഷം സംഘടിപ്പിച്ചു.അബുദാബിയിലെയും ഇതര എമിറേറ്റ്സുകളിലെയും നിരവധി സംഘടനകൾ ഓണാഘോഷത്തിന്‍റെ ഭാഗമായി മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ അക്കാദമിയിൽ നടന്ന  “ഓണവിരുന്നിൽ” പങ്കു ചേർന്നു.  മത്സരയിനങ്ങളിൽ ഏറെ ശ്രദ്ധേയമായത് വടം വലിയും പുലികളിയും  അത്തപ്പൂക്കള മൽസരങ്ങളുമായിരുന്നു. മറ്റു പ്രധാന മത്സരങ്ങൾ തിരുവാതിരകളി, മിസ്റ്റർ മലയാളി , മിസ്‌ മലയാളി എന്നിവയായിരുന്നു.

ഓണാണഘോഷത്തിലും ഓണസദ്യയിലും രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ഇന്ത്യ സോഷ്യൽ സെന്‍റെർ , അബു ദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, കല, നൊസ്റ്റാൾജിയ, ദർശന തുടങ്ങിയ പ്രമുഖ കലാ സാംസ്കാരിക സംഘടനകളുടെ പ്രവർത്തകർ സജീവമായി പങ്കെടുത്ത ആഘോഷം മുസ്സഫക്ക് വേറിട്ട ഒരു അനുഭവമായി മാറി.

ആഘോഷത്തിന്റെ  ഭാഗമായി നടന്ന സമ്മേളനം യു.എ.ഇ. എക്‌സ്‌ചേഞ്ച് സി.ഇ.ഒ. വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. അബുദാബി ഇസ്ലാമിക്‌ സെന്റർ പ്രസിഡന്റ്‌ ബാവാ ഹാജി , അബുദാബി മലയാളി സമാജം പ്രസിഡന്‍റ് ഡോ.മനോജ് പുഷ്‌കര്‍, ഇന്ത്യ സോഷ്യല്‍ ആൻറ് കൾച്ചറൽ സെന്‍റര്‍ ജന. സെക്രട്ടറി സത്യബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.  ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ സ്വാഗതവും അസ്സിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ രാജീവ് കോടമ്പള്ളി നന്ദിയും പറഞ്ഞു. തുടർന്ന് ഏഷ്യാനെറ്റ്‌ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്നും അരങ്ങേറി.

NAZIndiaNewsTeam

Leave a Reply