728-pixel-x-90-2-learn
728-pixel-x-90
<< >>

” ഏഴ് സുന്ദര രാത്രികള്‍ക്കായി ” ചാനല്‍ പിടിവലി

കൊച്ചി : ലാല്‍ ജോസിന്‍റെ പുതിയ ചിത്രം” ഏഴ് സുന്ദര രാത്രികള്‍ക്കായി ” നടന്ന മത്സരത്തില്‍ സൂര്യ ടി വി വിജയം നേടിയതായി മല്ലുവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നു. ആറു കോടി എണ്‍പത് ലക്ഷം രൂപയ്ക്കാണ് ചാനല്‍ കച്ചവടം ഉറപ്പിച്ചതത്രേ !

ഏതായാലും   ലാല്‍ജോസ്-ദിലീപ് ചിത്രം ഏഴ് സുന്ദരരാത്രികള്‍ റിലീസിന് മുമ്പേ ലാഭം കൊയ്തു. ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമ ആറര കോടി രൂപയ്ക്കാണ് പൂര്‍ത്തിയായത്.  സംപ്രേക്ഷണ അവകാശത്തില്‍ കൂടി മാത്രം മുപ്പതു ലക്ഷം രൂപ ചിത്രം ലാഭം നേടിക്കഴിഞ്ഞു. കേരളത്തിന് പുറത്തും വിദേശത്തെ വിതരണാവകാശവും കൂടിയാകുമ്പോള്‍ ടേബിള്‍ പ്രോഫിറ്റ് അരക്കോടിക്ക് മുകളിലാകും. റിമാ കല്ലിങ്ങലാണ് ഈ ചിത്രത്തില്‍ ദിലീപിന് നായികയാകുന്നത്. ദിലീപ് അവതരിപ്പിക്കുന്ന എബി എന്ന പരസ്യ ചിത്ര സംവിധായകന്‍റെ വിവാഹത്തിന് മുന്‍പുള്ള ഏഴ് രാത്രികളിലായാണ് ചിത്രം വികസിക്കുന്നത്.

രഞ്ജിത്ത്- മമ്മൂട്ടി ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റെക്കോഡാണ്(5.75 കോടി) ഏഴ് സുന്ദരരാത്രികള്‍ തിരുത്തിയത്. മോഹന്‍ലാല്‍ – സിദ്ധിക് ചിത്രമായ ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാനും ഇതുപോലെ റിലീസിന് മുന്‍പു ലാഭം നേടിയിരുന്നു.

SANU INDIA NEWS

Leave a Reply