728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഴ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ്‌

ന്യൂഡല്‍ഹി: ഏഴ് വിദേശ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കും. ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാവിക്കുന്നത്. എയര്‍ ഇന്ത്യ മേധാവി അശ്വിനി ലോഹനിയാണ് പുതിയ വിദേശ സര്‍വ്വീസുകളുടെ കാര്യം പ്രഖ്യാപിച്ചത്.

വാഷിംഗ്ടണ്‍, ഡല്ലസ്, ലോസാഞ്ചല്‍സ്, കോപ്പന്‍ഹേഗന്‍, സ്റ്റോക്‌ഹോം, ടെല്‍ അവീവ്, നെയ്‌റോബി എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ഈ വര്‍ഷം നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുക. ഡല്‍ഹി കേന്ദ്രീകരിച്ചാവും എല്ലാ സര്‍വ്വീസുകളും.ഡല്‍ഹിവാഷിങ്ടണ്‍ ഡയറക്ട് സര്‍വ്വീസ് ജൂലൈ 7ന് ആരംഭിക്കും. ഡല്‍ഹിസ്‌റ്റോക്‌ഹോം സര്‍വ്വീസ് ആഗസ്റ്റ് 16നും ഡല്‍ഹികോപ്പന്‍ഹേഗന്‍ സര്‍വ്വീസ് സെപ്തംബര്‍ 16നും തുടങ്ങും.

എയര്‍ ഇന്ത്യയുടെ സാന്നിധ്യമറിയിക്കുന്ന 11-ാമത്തെ നഗരമാണ് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍. ഇതുവരെ അമേരിക്ക വഴിയാണ് ഇവിടേക്ക് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തിവന്നിരുന്നത്. ഇത് 11 മണിക്കൂര്‍ നേരമെടുക്കും.

കോപ്പന്‍ഹേഗനിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കണമെന്ന് ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ വളരെ കാലമായി ആവശ്യപ്പെട്ടുവരികയാണ്. 2015ല്‍ 18000 ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് വിസ അനുവദിച്ചിരുന്നു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും വിസയുടെ എണ്ണത്തില്‍ 20 ശതമാനം വീതം വര്‍ദ്ധിച്ചുവരികയാണ്. എയര്‍ ഇന്ത്യയുടെ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഡെന്‍മാര്‍ക്ക് അംബാസിഡര്‍ പീറ്റര്‍ ടക്‌സോ പ്രതീക്ഷ പ്രകടിപ്പിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply