728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഴു വയസുകാരി കൈകുഞ്ഞിനെ ബാഗിലാക്കി സ്‌കൂളിലെത്തി

റിയാദ്:തനിക്കൊരു കുഞ്ഞനിയന്‍ പറന്ന വിവരം പറഞ്ഞിട്ടും വിശ്വാസമാകാതിരുന്ന കൂട്ടുകാരെ കാട്ടാന്‍ ഏഴുവയസുകാരി കൈകുഞ്ഞുമായി സ്‌കൂളിലെത്തി.ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ബാഗിലാക്കിയാണ് ഈ രണ്ടാംക്ലാസുകാരി എത്തിയത്.

രാവിലെ അമ്മ ഉറങ്ങുന്ന തക്കം നോക്കി ഈ കുരുന്ന് അനുജനെ എടുത്ത് ബാഗിലാക്കി സ്‌കൂളില്‍ പോയി.കുഞ്ഞിനെ കാണാതെ വീട്ടുജോലിക്കാരി ബഹളംവച്ചതിനെ തുടര്‍ന്ന് വീട്ടുകാരെല്ലാവരും തിരച്ചില്‍ ആരംഭിച്ചു.

ഈ സമയം സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കരച്ചില്‍ കേട്ട അധ്യാപിക കുഞ്ഞിനെ കണ്ടെടുത്തു.തന്റെ കൂട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പെണ്‍കുട്ടി അധ്യാപികയോട് പറയുകയും ചെയ്തു.കുഞ്ഞ് സ്‌കൂളിലുണ്ടെന്ന വിവരം അറിഞ്ഞ് ഇവരുടെ അച്ഛന്‍ സ്‌കൂളിലേക്കെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

INDIANEWS24 GULF DESK

Leave a Reply