തിരുവനന്തപുരം: കടൽക്ഷോഭം മൂലം തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതൽ രണ്ടു ദിവസത്തേക്കു പ്ര വേശനം വിലക്കിയാണു ജില്ലാ കളക്ടർ ഉത്തറവിറക്കിയിരിക്കുന്നത്. കേരളത്തിന്റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. അഞ്ച് മുതൽ ഏഴ് അടിവരെ ഉയരത്തിൽ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.കൊല്ലം
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും, കടലിൽനിന്നു തീരത്തേക്കും കൊ ണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുന്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലാണ് ഭീമൻ തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിര്‍ദേശവും അധികൃതർ നല്‍കിയിട്ടുണ്ട്.
INDIANEWS24 TVPM DESK