728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഴിൽ തോറ്റിട്ടും ശാസ്ത്രജ്ഞനാകണം…!

അതെ. അതാണ് അപൂർവന്റെ ആഗ്രഹം. ഏഴാംക്ളാസിൽ തോറ്റതൊന്നും അപൂർവൻ ഒരു പ്രശ്നമാക്കുന്നതേയില്ല. ശാസ്ത്രജ്ഞനാകാനായി ഓരോ പരീക്ഷണങ്ങൾ മുടങ്ങാതെ നടത്തുന്നുമുണ്ട്. പരീക്ഷണം പരാജയപ്പെട്ടാലോ അപ്പോൾ വരും ഒരു പെൺകുട്ടിയുടെ കത്ത്. പ്രചോദനമേകുന്ന മുന്നോട്ടുളള പാതയിലേക്ക് വിരൽചൂണ്ടുന്ന ആ കത്ത് അപൂർവന്റെ എനർജി ടോണാണ്. അതു കൊണ്ടുവരുന്നത് ഒരു പോസ്റ്റ്‌വുമണാണ്. അവളെ ചുറ്റിപ്പറ്റിയുമുണ്ട് ഏറെ ദുരൂഹതകൾ….. ഇതൊരു കുരുക്കാകുമോ എന്നാണ് അക്കു അക്ബർ തന്റെ പുതിയ ചിത്രമായ ഉത്സാഹക്കമ്മറ്റിയിൽ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസിദ്ധ സംവിധായകന്‍ ഷൈജുഅന്തിക്കാടാണ്.

അപൂർവനായി ജയറാമും പോസ്റ്റ് വുമണായി ഇഷാ ഷെർവാണിയും വേഷമിടുന്നു. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷീലയാണ്. ഷീലയുടെ തിരിച്ചുവരവ് ചിത്രമായിരുന്ന മനസിനക്കരേക്ക് ശേഷം ജയറാമും ഷീലയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പാലക്കാട് ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ഉത്സാഹക്കമ്മിറ്റിയിൽ മനോജ് കെ. ജയൻ, ബാബുരാജ്, നെൽസൺ, രചന, ലക്ഷ്മിപ്രിയ തുടങ്ങിയവർ വേഷമിടുന്നു. ചാന്ദ്‌വി ക്രിയേഷൻസിന്റെ ബാനറിൽ അജയഘോഷും ബൈജു ചന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ASHAM INDIANEWS24

Leave a Reply