jio 800x100
jio 800x100
728-pixel-x-90
<< >>

ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി

ദുബായ്:ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി.കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ കുറവുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണ്.

ആഗോളതലത്തില്‍ കൊച്ചിയും തിരുവനന്തപുരവും അടക്കം 378 നഗരങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.നഗരത്തില്‍ നിന്നുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഒന്നാം സ്ഥാനത്തുള്ള അബുദാബിക്കു ശേഷം ദോഹയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള രണ്ടാമത്തെ നഗരം.ഏഴാം സ്ഥാനമാണ് ദോഹയ്ക്കുള്ളത്.ദുബായി 23-ാം സ്ഥാനത്താണ്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് മംഗളുരുവാണ്.രണ്ടാം സ്ഥാനത്തെത്തിയ കൊച്ചി ആഗോള റാങ്കിംഗില്‍ 52-മതാണ്.പട്ടികയിലുള്ള തിരുവനന്തപുരം 113-ാം സ്ഥാനത്തുണ്ട്‌.

വെനസ്വേലയിലെ കാരക്കാസ് ആണ് ലോകത്ത് ഏറ്റവും അധികം കൃറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന നഗരം.ഇന്ത്യയില്‍ ഈ സ്ഥാനം വഹിക്കുന്നത് നോയ്ഡയാണ്.ഗുഡ്ഗാവ്, ഡല്‍ഹി എന്നീ നഗരങ്ങള്‍ ഇതിനു തൊട്ടുപിന്നാലെയുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply