728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തുടര്‍ച്ചയായ രണ്ടാവര്‍ഷവും തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായുള്ള 338 നഗരങ്ങളില്‍ നിന്നാണ് ഈ അറേബ്യന്‍ നഗരം തെരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷിത സൂചികയില്‍ അബുദാബി കഴിഞ്ഞ വര്‍ഷത്തേക്കാല്‍ മെച്ചപ്പെടുകയും ചെയ്തു.

രാജ്യങ്ങളിലെ സുരക്ഷാ സൂചികയ്‌ക്കൊപ്പം ജീവിതച്ചെലവും കൂടി താരതമ്യം ചെയ്താണ് മികച്ച നഗരത്തെ കണ്ടെത്തിയത്. കഴിഞ്ഞ കൊല്ലം 86.46 പോയിന്റായിരുന്ന സുരക്ഷിത നഗര സൂചിക ഈ വര്‍ഷം 88.26ലേക്കുയര്‍ന്നു. വിനോദ സഞ്ചാരത്തിനും സ്ഥിര താമസത്തിനും സുരക്ഷിതമായ നഗരം എന്ന നിലയ്ക്കാണ് അബുദാബി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നഗരത്തിന് ഈ നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് യു എ ഇ സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം അണ്ടര്‍ സെക്രട്ടറി സയീദ് ഗൊബാഷ് പറഞ്ഞു.

INDIANEWS24.COM

Leave a Reply