jio 800x100
jio 800x100
728-pixel-x-90
<< >>

ഏറ്റവും സുരക്ഷിതത്ത്വമുള്ള രാജ്യമാകാന്‍ യു എ ഇ ഒരുക്കം തുടങ്ങി

ഷാര്‍ജ:യു എ ഇയെ ലോകത്ത് ഏറ്റവും സുരക്ഷിത രാജ്യമാക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ഷാര്‍ജയില്‍ തുടക്കമായി.പൊതുജീവിതത്തിന് ആവശ്യമായ സുരക്ഷതത്ത്വവും നിക്ഷേപകര്‍ക്ക് പരിപൂര്‍ണ പിന്തുണയും നല്‍കിക്കൊണ്ടായിരിക്കും ലക്ഷ്യം കൈവരിക്കുക.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ ഷാര്‍ജ പൊലീസിലെ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച സാമ്പത്തിക സുസ്ഥിരതാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു സമ്മേളനം.

ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കു രാജ്യത്തു നേരിടുന്നുണ്ടോ, രാത്രി വൈകിയും ഒറ്റയ്ക്കും നടന്നുപോകുമ്പോള്‍ അരക്ഷിതത്വം തോന്നുന്നുണ്ടോ, പൊതുഗതാഗത രംഗത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ ചോദ്യാവലി തയാറാക്കി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കു നല്‍കി അഭിപ്രായം സ്വരൂപിച്ചു.രാജ്യത്തിന്റെ നട്ടെല്ലായ നിക്ഷേപകര്‍ക്കു മതിയായ സുരക്ഷയും പ്രോല്‍സാഹനവും നല്‍കുക വഴി വികസനം ഉറപ്പുവരുത്താനാകുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു.2021 ആകുന്നതോടെ യു എ ഇ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply