728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി

ദുബായ്:ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍.ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസിക പ്രസിദ്ധപ്പെടുത്തിയ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

1.63 കോടി രൂപയുടെ ആസ്തിയുമായാണ് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായത്.രണ്ടാം സ്ഥാനത്ത് സണ്‍ ഫാര്‍മ ഉടമ ദിലീപ് സാംഗ്വിയാണുള്ളത്.36,600 കോടി രൂപയുടെ ആസ്തിയുള്ള യുസഫലി ഇന്ത്യക്കാരില്‍ പതിനാറാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.അതേസമയം യു എ ഇ കേന്ദ്രീകരിച്ച് കൂടുതല്‍ വ്യവസായങ്ങളുള്ള യൂസഫലി വിദേശത്ത് താമസിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരില്‍ മൂന്നാമനാണ്.വിദേശത്തുള്ള ഇന്ത്യക്കാരില്‍ ഒന്നാമത് എസ് പി ഹിന്ദുജയും രണ്ടാമത് ലക്ഷ്മി മിത്തലുമാണ്.

പട്ടികയില്‍ രണ്ടാമതുള്ള മലയാളി രവി പിള്ളയാണ്.ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി,ഇന്‍ഫോസിസ്സിലെ ക്രിസ് ഗോപാലകൃഷ്ണന്‍, ശോഭാ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, ജോയ് ആലുക്കാസ്,കല്യാണ രാമന്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരാണ് സമ്പന്നരായ മലയാളികളായി അടുത്ത സ്ഥാനങ്ങളില്‍ ഇടംപിടിച്ച മലയാളികള്‍.

INDIANEWS24.COM Business Desk

Leave a Reply