728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും വേഗതയുള്ള വൈഫൈ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍

ബാങ്കോക്ക്:ലോകത്ത് ഏറ്റവും അധികം വേഗതയില്‍ വൈഫൈ ലഭ്യമാകുന്നത് തായ്‌ലാന്‍ഡിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍.ബാങ്കോക്ക് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഈ എയര്‍പോര്‍ട്ടില്‍41.45 എം ബി പി എസ് വേഗതയുള്ളതായി പഠനത്തില്‍ കണ്ടെത്തി.

റോട്ടെന്‍ വൈഫൈ ലോകത്തെ 130 എയര്‍പോര്‍ട്ടുകളില്‍ സര്‍വ്വേ നടത്തിയാണ് നിഗമനത്തിലെത്തിയതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ സ്‌റ്റേറ്റായ ടെന്നീസിയിലെ ചാറ്റനൂഗ നഗരത്തിലുള്ള എയര്‍പോര്‍ട്ടിലെ വൈഫൈ വേഗത രേഖപ്പെടുത്തിയിരിക്കുന്നത് 30.99 എം ബി പി എസ് ആണ്.

മൂന്നാം സ്ഥാനത്തുള്ള ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ വൈഫൈ വേഗത 20 എം ബി പി എസില്‍ താഴെയാണ്.വാല്‍നെസ്സ്,ഹെല്‍സിങ്കി എന്നിവയാണ് ഇതിന്റെ തൊട്ടുതാഴെയുള്ളത്.പെട്ടെന്ന് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കായി സുവര്‍ണഭൂമി എയര്‍പോര്‍ട്ട് അധികൃതര്‍ രണ്ട് മണിക്കൂര്‍ ഫ്രീ വൈഫൈ അനുവദിക്കുന്നുണ്ട്‌.

INDIANEWS24.COM International Desk

Leave a Reply