728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും വലിയ സന്തോഷവാനെ കണ്ടെത്തിയെന്ന് അമേരിക്കന്‍ സര്‍വ്വകലാശാല

മാഡിസണ്‍:പ്രമുഖ സര്‍വ്വകലാശാലയായ അമേരിക്കയിലെ യുണിവേഴ്‌സിറ്റി ഓഫ് വിസ്‌കോസിന്‍ ലോകത്ത് ഏറ്റവും അധികം സന്തോഷമുള്ള വ്യക്തിയെ കണ്ടെത്തി.മത്തേവൂ റിച്ചാര്‍ഡ് എന്ന 66കാരനായ ടിബറ്റന്‍ ബുദ്ധ സന്യാസിയാണ് ഏറ്റവും വലിയ സന്തോഷവാന്‍.ഇത്രയേറെ സന്തോഷം മനസ്സില്‍ നിറയ്ക്കാന്‍ കഴിയുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട് അതും മാഡിസണില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാല മറച്ചുവയ്ക്കുന്നില്ല.

മത്തേവൂ റിച്ചാര്‍ഡ് എന്ന സന്യാസിയുടെ ശിരസ്സില്‍ 250ല്‍ അധികം സെന്‍സറുകള്‍ ഘടിപ്പിച്ച് നടത്തിയ പരീക്ഷണത്തിലൂടെയാണ് ശാസ്ത്രലോകം സന്തോഷ രഹസ്യം കണ്ടെത്തിയത്.സന്യാസി ധ്യാനിക്കുന്ന സമയത്താണ് സെന്‍സര്‍ ഘടിപ്പിച്ചത്.ഈ സമയത്തെ തലച്ചോറിലെ ബോധം, ശ്രദ്ധ, പഠനം, ഓര്‍മ്മ എന്നിവയുടെ ഭാഗങ്ങളിലാണ് സെന്‍സര്‍ ഘടിപ്പിച്ചത്.

തലച്ചോറില്‍ ഉണ്ടാകുന്ന ഗാമ വേവുകള്‍ പഠിച്ചാണ് ഗവേഷകര്‍ അത്ഭുതപ്പെടുത്തുന്ന അനുമാനത്തിലേക്ക് എത്തിയത്.ധ്യാനത്തിന്റെ സമയത്ത് സന്യാസിയുടെ തലച്ചോറിലെ ഗാമ വേവുകളുടെ അളവ് വളരെ ഉയരത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.തലച്ചോറിന്റെ ഇടതുവശമാണ് ഈ സമയം കൂടുതല്‍ അദ്ധ്വാനം എടുക്കുന്നതെന്നും കണ്ടെത്തി.ഇത് നെഗറ്റീവിറ്റിക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ സന്യാസി അറിയാതെ തന്നെ പ്രേരിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.ഇതോടെ മെഡിറ്റേഷന്‍ തന്നെയാണ് സന്തോഷത്തിന്റെ രഹസ്യം എന്നാണ് റിച്ചാര്‍ഡും പറയുന്നത്.

INDIANEWS24.COM Madison

Leave a Reply