728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും വലിയ കുട;ചൈന ഇന്ത്യയെ കടത്തിവെട്ടി

ബീജിംങ്:ചൈനയിലെ ജിയാങ്ചി പ്രവിശ്യയില്‍ ഉണ്ടാക്കിയ കുടയാണ് ഇനി ലോകത്ത് ഏറ്റവും വലിയ കുട.തിങ്കളാഴ്ച്ച ഇത് ഗിന്നസ് റെക്കോഡില്‍ ഇടംനേടി.2010ല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വലിയ കുട ഇതോടെ രണ്ടാം സ്ഥാനത്തായി.

17.06 മീറ്റര്‍ വ്യാസത്തില്‍ലും 10.97 മീറ്റര്‍ ഉയരത്തിലുമാണ് ഇന്ത്യ കുട നിര്‍മ്മിച്ചത്.ചൈന ഉണ്ടാക്കിയ വലിയ കുട 23 മീറ്റര്‍ വ്യാസവും 14.4 മീറ്റര്‍ ഉയരവും ഉള്ളതാണ്.5.7 ടണ്‍ ഭാരം വരുന്ന ഈ കുടയ്ക്കു കീഴില്‍ 418 ചതുരശ്ര മീറ്റര്‍ സ്ഥലം വരും.

INDIANEWS24.COM Beijing

Leave a Reply