728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും മികച്ച വിമാനക്കമ്പനി ഖത്തര്‍ എയര്‍ലൈന്‍സ്‌

ബര്‍ലിന്‍:ലോകത്ത് ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനിയായി ഖത്തര്‍ എയര്‍ലൈന്‍സിനെ തിരഞ്ഞെടുത്തു.യാത്രക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പുതിയ സ്‌കൈട്രാക്‌സ് റാങ്കിങ്ങ് നിലവില്‍ വന്നത്.രണ്ടാം സ്ഥാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്.കഴിഞ്ഞ തവണ ഏറ്റവും മുന്നിലുണ്ടായിരുന്ന ഹോങ്കോങ്ങിന്റെ കാത്തെ പസഫിക് ഇക്കുറി മുന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു.

റാങ്കിങ്ങിലെ ആദ്യ പത്തില്‍ ഏഷ്യന്‍ സര്‍വാധിപത്യമാണ് കാണാന്‍ കഴിയുന്നത്.നാലു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ്,എമിറേറ്റ്‌സ്,ഇത്തിഹാദ് എയര്‍വേയ്‌സ്,ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്,ഗരുഡ,ഇവാ എയര്‍,ക്വാന്റാസ് എന്നിവയുണ്ട്.

ഒന്നാമതെത്തിയെങ്കിലും ഖത്തര്‍ എയര്‍ലൈന്‍സിന് ഐക്യരാഷ്ട്ര സഭയില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ ജോലിഭാരത്താല്‍ പീഡിപ്പിക്കുന്നു എന്നാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ആരോപണം.പട്ടികയില്‍ വന്ന ഏറ്റവും വലിയ മാറ്റം ജര്‍മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ടോപ് ടെന്നില്‍ നിന്നു പുറത്തായതാണ്.12ാം സ്ഥാനത്താണ് ഈ വിമാനക്കമ്പനി.മറ്റൊരു ജര്‍മ്മന്‍ വിമാനക്കമ്പനിയായ എയര്‍ ബര്‍ലിന്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ്.നാണക്കേടും നിരന്തരം പഴിയും കേള്‍ക്കേണ്ടിവരുന്ന എയര്‍ ഇന്ത്യ നൂറിന് മുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

INDIANEWS24.COM Travel Desk

Leave a Reply