728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും ജീവിതയോഗ്യമായ 10 നഗരങ്ങളില്‍ 3 എണ്ണം കാനഡയില്‍

 

ടൊറന്റോ: ലോകത്തിലെ ഏറ്റവും ജീവിതയോഗ്യമായ 10 നഗരങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണം കാനഡയില്‍. ദി ഇക്കണോമിസ്റ്റ് മാഗസിന്‍ നടത്തിയ സര്‍വേയില്‍ കാനഡയില്‍ നിന്നുള്ള വാന്‍കൂവര്‍, ടൊറന്റോ, കാല്‍ഗരി എന്നീ നഗരങ്ങളാണ് എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചത്. പട്ടികയില്‍ യഥാക്രമം 3, 4, 5 സ്ഥാനങ്ങളാണ് കനേഡിയന്‍ നഗരങ്ങള്‍ക്ക് ലഭിച്ചത്.

ഒന്നാംസ്ഥാനത്തുള്ള മെല്‍ബണ്‍ ഉള്‍പ്പെടെ പട്ടികയില്‍ നാല് നഗരങ്ങള്‍ ഓസ്ട്രേലിയയിലാണ്. പട്ടിക ചുവടെ.

1 മെല്‍ബണ്‍ [ഓസ്ട്രേലിയ], 2 വിയന്ന [ഓസ്ട്രിയ], 3 വാന്‍കൂവര്‍ [കാനഡ], 4 ടൊറന്റോ [കാനഡ] , 5 കാല്‍ഗരിയും [കാനഡ] അഡ് ലൈഡും [ഓസ്ട്രേലിയ] ഒപ്പത്തിനൊപ്പം, 7 സിഡ്നി [ഓസ്ട്രേലിയ], 8 ഹെല്‍സിങ്കി [ഫിന്‍ലന്‍ഡ്‌], 9 പെര്‍ത്ത് [ഓസ്ട്രേലിയ], 10 ഓക് ലാന്‍ഡ്‌ [ന്യൂസിലന്‍ഡ്].

അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യമേഖല, സാംസ്കാരികരംഗം, വിദ്യാഭ്യാസം, വിവിധ രംഗങ്ങളില്‍ പുലര്‍ത്തുന്ന സ്ഥിരത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ.

Leave a Reply