728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും അധികം യാത്രക്കാര്‍ കടന്നുപോകുന്നത് ദുബായി വിമാനത്താവളം വഴി

ദുബായ്:ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളം എന്ന പദവി ഇക്കുറിയും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി.എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ സി ഐ) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.2016ല്‍ 8.3 കോടി അന്താരാഷ്ട്ര യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്.

എ സി ഐയുടെ കണക്കുപ്രകാരം മുന്‍ വര്‍ഷവും ഇതേ നേട്ടം കൈവരിച്ച ദുബായ് എയര്‍പോര്‍ട്ടില്‍ പോയ വര്‍ഷത്തില്‍ 7.2 ശതമാനം യാത്രക്കാരുടെ വര്‍ദ്ധനയാണുണ്ടായത്.അന്താരാഷ്ട്ര വിമാനങ്ങളെ ലോകരാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമാണ് ദുബായ് എന്ന് എ സി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള വിമാനത്തില്‍ ദുബായിക്ക് മൂന്നാം സ്ഥാനമാണുള്ളത്.ഹാര്‍ട്‌സ് ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് ഏറ്റവും അധികം യാത്രക്കാര്‍.രണ്ടാം സ്ഥാനത്ത് ചൈനയിലെ ബീജിംഗ് വിമാനത്താവളവും.ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടന്നത് ഹോങ് കോങ് വിമാനത്താവളത്തിലാണ്.

INDIANEWS24.COM Gulf Desk

Leave a Reply