728-pixel-x-90-2-learn
728-pixel-x-90
<< >>

ഏറ്റവും അധികം പേരെ സ്റ്റംപ് ചെയ്ത പകിട്ടില്‍ ധോണി

മെല്‍ബണ്‍:ലോക ക്രിക്കറ്റില്‍ ഏറ്റവും അധികം പേരെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി ഇനിമുതല്‍ ഇന്ത്യന്‍ നായകന് സ്വന്തം.ഓസ്‌ട്രേല്യയിലെ മെല്‍ബണില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് മഹേന്ദ്ര സിംഗ് ധോണി ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് ധോണി മറികടന്നത്.460 ഇന്നിംങ്‌സുകളില്‍ നിന്നും ധോണി 134 പരെയാണ് സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്.സംഗക്കാര133 പേരെ പുറത്താക്കിയത് 485 ഇന്നിംങ്സുകളില്‍ നിന്നാണ്.എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ മുന്‍ താരം റോമേഷ് കലുവിതരണ 270 ഇന്നിംങ്‌സുകളില്‍ നിന്നും 101 പേരെ പുറത്താക്കിയിട്ടുണ്ട്.

INDIANEWS24 SPORTS DESK

Leave a Reply