728-pixel-x-90-2-learn
728-pixel-x-90
<< >>

എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു ; ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം

പ്രി​ട്ടോ​റി​യ:സമീപ കാലത്ത് ലോ​കം ക​ണ്ട ഏ​റ്റ​വും പ്ര​തി​ഭാ​ധ​ന​നാ​യ ക്രി​ക്ക​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​.ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകവും ആരാധകരും അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്ത ശ്രവിച്ചത്.അ​തും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം. തു​ട​ർ​ച്ച​യാ​യി പി​ടി​കൂ​ടു​ന്ന പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ഐ​പി​എലിൽ ത​ന്‍റെ ടീ​മാ​യ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യ​തും അ​ദ്ദേ​ഹ​ത്തെ ഒ​രു​പ​ക്ഷേ, ഈ തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകം.താന്‍ ക​ളി​ച്ചു തു​ട​ങ്ങി​യ പ്രി​ട്ടോ​റി​യ​യി​ലെ  ട​ക്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കാ​നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന​ത് ശ്ര​ദ്ധേ​യം.

പതിനാലു സീസണുകള്‍ക്ക് മുമ്പ്  ഈ ​ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് ഞാ​ൻ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ​വേദി​യി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ക്കു​ന്നു- എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞ​താ​ണി​ത്.മ​റ്റു​ള്ള​വ​ർ​ക്കാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ, ഞാ​ൻ ക്ഷീ​ണി​ത​നാ​യി​രി​ക്കു​ന്നു. ഇ​ത് ക​ടു​ത്ത ഒ​രു തീ​രു​മാ​ന​മാ​ണ്. ഇന്ത്യയോടും ആസ്ട്രേലിയയോടുമുള്ള മികച്ച പരമ്പരകള്‍ക്ക് ശേഷം ഇ​താ​ണ് വി​ര​മി​ക്കാ​നു​ള്ള ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നു ഞാ​ൻ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഏ​തു ഫോ​ർ​മാ​റ്റാ​ണെ​ന്ന​ത​ല്ല, പ​ച്ച​യി​ലും സ്വ​ർ​ണ​നി​റ​ത്തി​ലു​മാ​യു​ള്ള ആ ​ജേ​ഴ്സി​യാ​യി​രു​ന്നു എ​നി​ക്കെ​ല്ലാം. എ​ന്‍റെ ടീം ​അം​ഗ​ങ്ങ​ളോ​ടും പ​രി​ശീ​ല​ക​രോ​ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റി​നോ​ടും ഞാ​ൻ ക​ട​പ്പാ​ടു​ള്ള​വ​നാ​യി​രി​ക്കും- വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ത​ന്‍റെ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ഡി​വി​ല്ല്യേ​ഴ്സ് പ​റ​ഞ്ഞു.ഗ്രൗ​ണ്ടി​ൽ 360 ഡി​ഗ്രി​യി​ൽ ഷോ​ട്ടു​ക​ൾ ഉ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന ബാ​റ്റ്സ്മാ​നാ​യി​രു​ന്നു ഡി​വി​ല്ല്യേ​ഴ്സ്. ഫീ​ൽ​ഡിം​ഗി​ലെയും സൂപ്പര്‍ താര പദവി ഇപ്പോഴും ഡി​വി​ല്ല്യേ​ഴ്സി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സൂ​പ്പ​ർ ക്യാ​ച്ചി​ലൂ​ടെ അ​ദ്ദേ​ഹം അ​ത് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

ക​രി​യ​റി​ന്‍റെ ഉ​ന്ന​തി​യി​ൽ നി​ൽ​ക്കെ​യാ​ണ് ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ വി​ര​മി​ക്ക​ൽ. ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ടെ​സ്റ്റി​ൽ ആ​റാ​മ​തു​മാ​ണ് ബു​ധ​നാ​ഴ്ച ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ റാ​ങ്കിം​ഗ്. 14 വ​ർ​ഷം മു​ന്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​ര​ങ്ങേ​റി​യ ഡി​വി​ല്ല്യേ​ഴ്സ് 114 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും 228 ഏ​ക​ദി​ന​ങ്ങ​ളി​ലും 78 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജേ​ഴ്സി​യ​ണി​ഞ്ഞു.ടെസ്റ്റില്‍ 50.66 റ​ണ്‍​സ് ശ​രാ​ശ​രി​യി​ൽ 8765 റ​ണ്‍​സാ​ണ് ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ സ​ന്പാ​ദ്യം. 278 ഉ​യ​ർ​ന്ന സ്കോ​ർ. ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളും 22 സെ​ഞ്ചു​റി​ക​ളും 46 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഡി​വി​ല്ല്യേ​ഴ്സ് നേ​ടി. ഏ​ക​ദി​ന​ത്തി​ലെ 218 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യി 9577 റ​ണ്‍​സ് അ​ക്കൗ​ണ്ടി​ലു​ള്ള ഡി​വി​ല്ല്യേ​ഴ്സ് 53.5 റ​ണ്‍​സ് ശ​രാ​ശ​രി​യി​ലാ​ണ് ഇ​ത്ര​യും റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. 176 റ​ണ്‍​സാ​ണ് ഉ​യ​ർ​ന്ന് സ്കോ​ർ. 25 സെ​ഞ്ചു​റി​ക​ൾ ഏ​ക​ദി​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ടി​ച്ചു​കൂ​ട്ടി. ഏ​ക​ദി​ന​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യും ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ പേ​രി​ലാ​ണ്. 2015ൽ ​വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ 31 പ​ന്തി​ലാ​യി​രു​ന്നു വി​ല്ലി​യു​ടെ അ​മാ​നു​ഷി​ക പ്ര​ക​ട​നം. 75 ട്വ​ന്‍റി 20 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 1672 റ​ണ്‍​സും വി​ല്ലി നേ​ടി. 141 ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഈ ​പ്രി​ട്ടോ​റി​യ​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽ 3953 റ​ണ്‍​സു​മു​ണ്ട്. പകരം വയ്ക്കാനില്ലാത്ത 34 കാരനായ ഈ  അമാനുഷിക പ്രതിഭയ്ക്ക് ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരും ആരാധകരും കരുതുന്നത്.സ്വരം വളരെ മേന്മയുള്ളപ്പോള്‍ പാട്ട നിര്‍ത്തിയ ഈ പ്രതിഭയ്ക്ക് ടീം ഇന്ത്യാ ന്യൂസ് ഭാവുകങ്ങള്‍ നേരുന്നു.

INDIANEWS24 SPORTS DESK

Leave a Reply