728-pixel-x-90-2-learn
728-pixel-x-90
<< >>

എ സ്റ്റാര്‍ ലഭിച്ച കുട്ടികള്‍ക്ക് ഓംനിയുടെ അനുമോദനം:

Belfast:ജി.സി.എസ്.സി പരീക്ഷയിൽ എ സ്റ്റാർ കരസ്ഥമാക്കി ഉന്നത വിജയം നേടിയ മലയാളി സമൂഹത്തിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഓംനി മാനേജ്മെന്റ് കമ്മിറ്റി അനുമോദച്ചു.പൊന്നോണം-2015 ന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന കമ്മിറ്റിയാണ് ,പ്രാദേശിക സമൂഹത്തിന് മാതൃകാപരമായ അക്കാദമിക വിജയം നേടിയ കുട്ടികളെ അനുമോദിച്ചു പ്രമേയം പാസ്സാക്കിയത്.

മലയാളി കുട്ടികളുടെ വൈജ്ഞാനിക തൃഷ്ണ വരും കാലത്ത് ലോകത്തിന്റെ തന്നെ ഉന്നത ശ്രേണിയിലേയ്ക്ക് ഉയിർപ്പ് നേടുന്ന ഭാഷാ-വംശജർ എന്ന ഖ്യാതിയാണ് നമുക്ക് നേടിത്തരുന്നത്.എൻ.യ്യിലെ മലയാളി സമൂഹം ഓണം ആഘോഷിക്കുന്ന വാരത്തിൽ, കുട്ടികളുടെ വിജയ വാർത്ത‍ ഇരട്ടി മധുരം നല്കുന്നതാണ് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പൊന്നോണത്തിന്റെ ഒരുക്കങ്ങൾക്കും എ സ്റ്റാർ

ഈ വാരാന്ത്യത്തിലെ ഞായറാഴ്ച ദിനത്തിൽ ബെൽഫാസ്റ്റ് സിറ്റി ഹാളിലെ കലാം നഗറിൽ നടക്കുന്ന പൊന്നോണ ആഘോഷങ്ങൾക്ക് വേണ്ടി ഓംനിയുടെ പ്രോഗ്രാം കമ്മിറ്റി നടത്തിയ ഒരുക്കങ്ങളും എ സ്റ്റാർ നിലവാരം പുലർത്തുന്നതാണ് എന്ന് യോഗം വിലയിരുത്തി.

രാവിലെ 10:00 നടക്കുന്ന വടം മത്സരത്തോട് കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.വടം വലി മത്സരങ്ങളുടെ വിജയികൾക്ക് വിൽസണ്‍ ഗ്രൂപ്പ് സ്പോണ്‍സർ ചെയ്യുന്ന എവർ റോളിംഗ് ട്രോഫിയും 150 പൌണ്ട് ക്യാഷ് അവാർഡും ലഭിക്കും.വനിതാ വിഭാഗം വടം വലി മത്സര വിജയികൾക്ക് 101 പൌണ്ടും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

ഉച്ചയ്ക്ക് ശേഷം ബെൽഫാസ്റ്റ് സിറ്റിയുടെ ലോർഡ്‌ മേയർ Arder Carson വിശിഷ്ടാ അതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം കുട്ടികളും യുവാക്കളും അടങ്ങുന്ന നൂറിൽ അധികം പേർ പങ്കെടുക്കുന്ന വിവിധങ്ങളായ കലാ പരിപാടികൾ വേദിയിൽ എത്തും.

പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഓംനിയുടെ ലോഗോ അടങ്ങിയ സർട്ടിഫിക്കേറ്റ് നൽകുന്നതാണ്.പൊന്നോണം-2015 നടക്കുന്ന കലാം നഗറിലേയ്ക്ക് ജാതി-മത-സംഘടനാ ഭേദം എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ഓംനി ഭാരവാഹികൾ അറിയിച്ചു.

Leave a Reply