ഷില്ലോങ്ങ്:മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാം(83) അന്തരിച്ചു.ഷില്ലോങ്ങിലെ ഐ ഐ എമ്മില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാമിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം നടന്നിരുന്നു.വീഴ്ച്ചയ്ക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതായാണ് വിവരം.
തിങ്കളാഴ്ച്ച വൈകീട്ട് ആറരയ്ക്കായിരുന്നു കലാമിന്റെ പ്രസംഗം.സംസാരിച്ചു തുടങ്ങി 20 മിനിറ്റോളം കഴിഞ്ഞപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.ഷില്ലോംഗിലെ ഭവാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകിരിച്ചു.
അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയാണ്.2002 മുതല്‍ 2007 ജൂലൈ 25 വരെയാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രത്തലവനായിരുന്നത്.1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം പ്രഗല്ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.
INDIANEWS24.COM Shillong