ന്യൂഡല്‍ഹി: രാജ്യത്ത് എ ടി എം കൗണ്ടറുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക പതിനായിരമായി റിസര്‍ബാങ്ക് (ആര് ബി ഐ) ഉയര്‍ത്തി.അതേസമയം ആഴ്ച്ചയില്‍ പരമാവധി 24000 എന്നത് അതേപടി നിലനിര്‍ത്തി.കറന്റ് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച്ച പിന്‍വലിക്കാവുന്ന തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഒരു ദിവസം എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 4500 രൂപയായിരുന്നു.ഇതാണ് പതിനായിരമാക്കി ഉയര്‍ത്തിയത്.നോട്ട് പരിഷ്കരണം കൊണ്ടുവന്ന ആദ്യ ആഴ്ച്ചകളില്‍ ഈ പരിധി 2500 രൂപയായിരുന്നു.കറന്റ് അക്കൗണ്ടുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്നത് ആഴ്ച്ചയില്‍ 50,000 രൂപയായിരുന്നു.ഇത് ഒരു ലക്ഷം രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
INDIANEWS24.COM NEWDELHI