728-pixel-x-90-2-learn
728-pixel-x-90
<< >>

എ ടി എമ്മിലൂടെ എത്രവേണമെങ്കിലും പിന്‍വലിക്കാം

ന്യൂഡല്‍ഹി: ഇന്നുമുതല്‍ എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി നീക്കി.കറന്റ്,ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയില്‍ നിന്നുമാണ് എത്ര രൂപവേണമെങ്കിലും പിന്‍വലിക്കാവുന്നത്.അതേസമയം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആഴ്ച്ചയില്‍ 24000 ആയി തന്നെ തുടരും.

നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ വലിയ നോട്ടുകള്‍ അസാധുവായ സാഹചര്യത്തിലാണ് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചത്.ഈ പരിധിയാണ് ഇന്നത്തോടെ ഇല്ലാതാകുന്നത്.ഇതുവരെ ആഴ്ച്ചയില്‍ 24000 രൂപയേ പരമാവധി പിന്‍വലിക്കാനാകുമായിരുന്നുള്ളു.ദിവസേന പതിനായിരവും.ഇന്നു മുതല്‍ ഈ പരിധികളെല്ലാം അവസാനിക്കുകയാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള പരിധി തല്‍ക്കാലം നിലനില്‍ക്കുമെങ്കിലും ഇതും നീക്കുന്ന കാര്യം വൈകാതെ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply