728-pixel-x-90-2-learn
728-pixel-x-90
<< >>

എ ടി എം കെട്ടിവലിച്ച് കൊള്ളയടി ശ്രമം

തൃശൂരിലെ കോലഴിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.എ ടി എം വണ്ണം കുറഞ്ഞ കയര്‍കൊണ്ട് കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള ശ്രമം പാഴാകുകയായിരുന്നു.പോലീസിന്റെ സി സി ടി വി ദൃശ്യങ്ങളിലാണ് കൊള്ളയടിക്കാരുടെ വിഫലശ്രമം വ്യക്തമായി പതിഞ്ഞിരിക്കുന്നത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.ഹെല്‍മെറ്റും തുണിയും കൊണ്ട് മുഖം മറച്ച കുറച്ചുപേരെത്തി കോലഴിയിലെ എടിഎം മൊത്തത്തില്‍ കയറിട്ടു കെട്ടി.എന്നിട്ട് അടുത്തുണ്ടായിരുന്ന റാറ്റ സഫാരി കാറില്‍ ബന്ധിപ്പിച്ച ശേഷം ഓടിച്ചു പോകാന്‍ ശ്രമിച്ചു.എന്നാല്‍ കയറ് പൊട്ടിപൊയതോടെ മോഷ്ടാക്കളുടെ ശ്രമം വിഫലമായി.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

INDIANEWS24.COM Thrissur

Leave a Reply