728-pixel-x-90-2-learn
728-pixel-x-90
<< >>

എ.കെ.ജി.സെന്ററിന് ബോംബ്‌ ഭീഷണി

തിരു:സി.പി.എം സംസ്ഥാന കമ്മിറ്റി ഒഫീസായ എ.കെ.ജി സെന്‍ററിന് ബോംബ്‌ ഭീഷണി.പുലര്‍ച്ചയ്ക്ക് നാല് മണിക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ പത്ത് മിനിറ്റിനുള്ളില്‍ ബോംബ്‌ പൊട്ടുമെന്നും ,സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.ഒഫീസ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ പൊലീസും ബോംബ്‌ സ്ക്വാഡും ചേര്‍ന്ന്പ രിശോധന നടത്തി എങ്കിലും ഒന്നും കണ്ടെതാനായില്ല.

വിദേശത്ത് നിന്നുള്ള ഇന്റര്‍നെറ്റ് കോളിങ്ങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പൊലീസ് സൈബര്‍ സെല്‍ കണ്ടത്തിയെങ്കിലും  ഉറവിടം വ്യക്തമായിട്ടില്ല.ഫോണില്‍ സംസാരിച്ച ആള്‍ വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കുന്ന മലയാള ഭാഷാ ശൈലിയില്‍ അസഭ്യം പറഞ്ഞതായും എ.കെ.ജി സെന്റര്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

സന്ദേശം വ്യാജമാണ് എന്ന നിഗമനത്തിലാണ് പൊലീസ്.സംഭവത്തെ തുടര്‍ന്നു എ.കെ.ജി സെന്‍റെറിന്റെ സുരക്ഷ ശക്തമാക്കി.

 

Leave a Reply